Showing posts with label Refutations. Show all posts
Showing posts with label Refutations. Show all posts

Monday, April 14, 2014

ഫോട്ടോഗ്രഫിയും, ചിത്രം വരക്കലും തമ്മില്‍ തരം തിരിക്കുന്നവര്‍ക്ക് ഷെയ്ഖ് അല്‍ബാനിയുടെ മറുപടി...

കാര്യമായ തെറ്റി ധരിപ്പിക്കപ്പെട്ട ഒരു വിഷയത്തില്‍ ഷെയ്ഖ് അല്‍ബാനി നല്‍കിയ സുന്ദരമായ മറുപടിയാണ് അറ്റാച് ചെയ്തിരിക്കുന്നത്. PHOTOGRAPHY എന്ന വന്‍ പാപത്തില്‍ നിന്ന് വിട്ടു നില്‍ക്കുക.അല്ലാഹുവിനെയും അവന്റെ ശിക്ഷയും ഭയപ്പെടുക..വായിക്കുക..ജീവിതത്തില്‍ പകര്‍ത്തുക..അല്ലാഹു തൌഫീക്ക് നല്‍കട്ടെ..

Saturday, March 29, 2014

സ്ത്രീകള്‍ മിക്സഡ്‌ സ്കൂളുകളില്‍ പോകുന്നതിനെ കുറിച്ച് കെ എം മൌലവിയുടെ ഉപദേശം ...









.....!!!!!!



ഷെയ്ഖ് അബൂ റവാഹ അല്‍ മൌരീ , 1429 ലെ തന്റെ കേരള സന്ദര്‍ശനത്തെ കുറിച്ചും,അന്ന് ഇഹ്യാ തുരാസിനോടുള്ള കെ എന്‍ എമ്മിന്റെ അടുത്ത ബന്ധത്തെ കുറിച്ചു മനസ്സിലാക്കിയതിനെ കുറിച്ചും പറഞ്ഞതിന് ശേഷം പറഞ്ഞു : 
"ഈ സംഘടന -കെ എന്‍ എം- കേരളത്തില്‍ വിശ്വാസ സംരക്ഷണത്തിനും തൌഹീദീ ദ അവത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ് അവകാശ വാദം.എന്നാല്‍ തൌഹീദിനെ പറ്റിയും യഥാര്‍ത്ഥ സലഫി ആദര്‍ശത്തെ പറ്റിയും അവര്‍ക്കുള്ള അജ്ഞത എനിക്ക് ബോധ്യമായതാണ്‌. 

ഇവര്‍ യഥാര്‍ത്ഥത്തില്‍ തങ്ങളുടെ സംഘടനയുടെ വിത്തായിരുന്ന കേരള ജംഇയ്യത്തുല്‍ ഉലമയുടെ എതിര്‍ ദിശയിലാണ് പോകുന്നത്.അത് അവരുടെ വിശ്വാസത്തിലും സ്വഭാവങ്ങളിലും വിദ്യാഭ്യാസ രീതികളിലും കാണാം.രഹസ്യ പ്രതിജ്ഞ,ഇടുങ്ങിയ സംഘടനാ ബന്ധങ്ങള്‍, തുടങ്ങിയ മത വിരുദ്ധ പ്രവര്‍ത്തികള്‍ അവരുടെ അടുത്തുണ്ട്.ആഹ്ലുസ്സുന്നത്തിന്റെ മന്ഹജിനു നിരക്കാത്ത റാസിയുടെ തഫ്സീര്‍, സിന്ദാനീയുടെ കിത്താബു തൌഹീദ് തുടങ്ങിയവ അവര്‍ പഠിപ്പിക്കുന്നു.ഇവരുടെ വിദ്യാഭ്യാസ സാമൂഹ്യ സേവന പ്രവര്‍ത്തികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇഹ്യാ തുറാസ് ആണ്." 

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

അതെ....ഷെയ്ഖ് അബൂ റവാഹ പറഞ്ഞത് വളരെ കൃത്യം...!!!!കൂടുതല്‍ തെളിവുകള്‍ക്ക് കാത്തിരിക്കുക...

Thursday, March 13, 2014

ക്രൈസ്തവരോട് ചില ചോദ്യങ്ങൾ; ഇമാം ഇബ്നുൽ ഖയ്യിം


A question to Christians-
Poem by
Imam ibnul Qayyim rahimahullah


اعباد المسيح لنا سؤال….نريد جوابه ممن و عاه
O Christ-worshippers! We want an answer to our question [from your wise ones],

ഓ! യേശു ആരാധകരേ! ഞങ്ങൾക്ക്‌ ഒരു ചൊദ്യമുണ്ട്‌; നിങ്ങളിൽ അറിവുള്ളവരിൽ നിന്ന് ഉത്തരം തേടിക്കൊണ്ട്‌...

إذا مات الإله بصنع قوم….أماتوه فما هذا الإله
If the Lord was murdered by some people’s act, what kind of god is this?

ഇലാഹ്‌ ഒരു ജനതയാൽ കൊല്ലപ്പെട്ടുവെങ്കിൽ ഏതു തരത്തിലുള്ള ഇലാഹാണു ഇത്‌! 

وهل أرضاه ما نالوه منه….فبشراهم إذا نلوا رضاه
We wonder! Was He pleased by what they did to Him? If yes, blessed be they, they achieved His pleasure,

അവർ ചെയ്തതിൽ അവൻ അവരെ തൃപ്തിപ്പെട്ടുവോ? എങ്കിൽ അവർ സൗഭാഗ്യവാന്മാർ! അവന്റെ  തൃപ്തി അവർ നേടിയല്ലോ!

وإن الذي فعلوه فيه….فقؤتهم إذا أوهت قواه
But if He was discontented, this means their power had subjugated Him!

അവൻ തൃപ്തനല്ലെങ്കിലോ, അവർ അവനെ ശക്തിയിൽ അതിജയിച്ചുവെന്നോ?

وهل بقي الوجود بلا إله….سميع يستجيب لمن دعاه
Was the whole entity left without a Sustainer, so who answered the prayers?

സമസ്തവും ഒരു ഇലാഹില്ലാതെ അവശേഷിച്ചുവെങ്കിൽ ആരാണു അവരുടെ പ്രാർത്ഥനകൾക്ക്‌ ഉത്തരം നൽകിയത്‌?

وهل خلت الطباق السبع لما….ثوى تحت التراب وقد علاه
Were the heavens vacated, when He laid under the ground somewhere?

ഏഴ്‌ ആകാശങ്ങളും കാലിയായിപ്പോയോ?, അവർ അവനെ മണ്ണിൽ മറമാടിയപ്പോൾ!

وهل خلت العوالم من إله….يدبر ها وقد سمرت يداه
Were all the worlds left without a God, to manage while His hands were nailed?

ലോകങ്ങളെല്ലാം ഒരു ഇലാഹില്ലാതെ ആയിപ്പോയോ! അവർ അവന്റെ കരങ്ങളിൽ ആണികൾ തറച്ചപ്പോൾ!

وكيف تخلت الأملاك عنه….بنصرهم وقد سمعوا بكاه
Why did not the angels help Him, when they heard him while he wailed?

മാലാഖമാരെല്ലാം അവനെ തനിച്ചാക്കിപ്പോയോ? അവന്റെ നിലവിളി അവർ കേട്ടിട്ടും?

وكيف أطاقت الخشبات حمل الإله….الحق شد على قفاه
How could the rods stand to bear the True Lord when He was fastened,

ആ വടികൾക്ക്‌ എങ്ങനെ അവനെ താങ്ങാൻ കഴിഞ്ഞു? അവർ അവനെ അവയിൽ കെട്ടിയിട്ടപ്പോൾ!

وكيف دنا الحديد إليه حتى….يخالطه ويلحقه أذاه
How could the irons reached Him and [had] His body pinned?

ആ ഇരുമ്പ്‌ ദണ്ഡുകൾക്ക്‌ എങ്ങനെ അവനിലേക്ക്‌ അടുക്കാൻ കഴിഞ്ഞു?, അവർ അവനെ അതിൽ തറച്ചപ്പോൾ! 

وكيف تمكنت أيدي عداه….وطالت حيث قد صفعوا قفاه
How could His enemies hands reach Him and slap His rear

അവന്റെ ശത്രുക്കളുടെ കരങ്ങൾക്ക്‌ എങ്ങനെ കഴിഞ്ഞു?, അവനിലേക്ക്‌ നീട്ടാനും അവന്റെ പിരടിയിൽ അടിക്കാനും?

وهل عاد المسيح إلى حياة….أ  المحيي له ربٌ سواه
And was Christ revived by himself, or was the Reviver another god?

അവൻ ജീവിതത്തിലേക്ക്‌ സ്വയം തുടങ്ങിയതാണോ? അല്ല, അവനെ ജീവിപ്പിക്കാൻ മറ്റൊരുവനുണ്ടായോ?

ويا عجبا لقبر ضم رباً….وأغجب منه بطن قد حواه
What a sight it was, a grave that enclosed a god, Stranger still is the belly that confined Him!

ആശ്ചര്യകരം തന്നെ! ഒരു റബ്ബിനെ ഉൾക്കൊണ്ട ഒരു കുഴിമാടം! അതിലും അൽഭുതകരമായത്‌, അവനെ ഉള്ളിലൊതുക്കിയ ഒരു ഉദരം!

أقام هناك تسعا من شهور….لدى الظلمات من حيض غذاه
He stayed there for nine months in utter darkness, fed by blood!

അവൻ അവിടെ ഒമ്പത്‌ മാസം കഴിച്ചുകൂട്ടി, കൂരിരുട്ടിൽ ചോര ഭക്ഷണമാക്കിക്കൊണ്ട്‌!

وشق الفرج مولودا صغيرا….ضعيفا فاتحا للثدى فاه
Then he got out of the womb as a small baby,Weak and gasping to be breast-fed

എന്നിട്ട്‌ അവൻ ഒരു ശിശുവായി പിറവിയെടുക്കുന്നു! കഴിവുകെട്ട്‌, അമ്മിഞ്ഞപ്പാലിനു ആർത്തിപൂണ്ട്‌!

ويأكل ثم يشرب ثم ياتي….بلازم ذاك هل هذا إله
He ate and drank, and did what that naturally resulted, Is this [what you call] a god?

പിന്നെ അവൻ തിന്നുന്നു, കുടിക്കുന്നു, പിന്നെ അനന്തരമായി എന്തുണ്ടാകുമോ, അതും ഉണ്ടാകുന്നു, ഇതാണോ ഇലാഹ്‌?

تعالى الله عن إفك النصارى….سيسأل كلهم عما افتراه
High Exalted be Allah above the lies of Christians, All of them will be held accountable for their libels!

കൃസ്ത്യാനികളുടെ കള്ളക്കഥകളിൽ നിന്നെല്ലാം അല്ലാഹു ഉന്നതനാകുന്നു. അവർ കെട്ടിച്ചമച്ചുണ്ടാക്കിയതിനെപ്പറ്റി അവൻ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

أعباد الصليب لأي معنى….يعظم او يقبَه رماه
O Cross-worshippers! For what reason is this exalted and blame [is cast upon those] who reject it?

, കുരിശാരാധകരേ! എന്ത്‌ കൊണ്ടാണു നിങ്ങൾ അതിനെ പരിശുദ്ധപ്പെടുത്തുന്നതും അതിനെ നിഷേധിക്കുന്നവരെ കുറ്റപ്പെടുത്തുന്നതും?

وهل تقضى العقول بغير كسر….وإحراق له ولمن بغاه
Is it not logical to break and burn it, along with the one who innovated it?

അതിനെ തച്ചുടച്ച്‌ അതിനെ വാഴ്തിയവനോടൊപ്പം കരിച്ചുകളയുന്നതല്ലേ ബുദ്ധി?

إذا ركب الإله عليه كرها….وقد شدت لتسمير يداه
Since the Lord was crucified on it, and his hands were fastened to it?

ഇലാഹ്‌ ആ കുരിശിൽ ഏറ്റപ്പെട്ടതിനാൽഅവന്റെ കൈകൾ അതിൽ കെട്ടിയിടപ്പെട്ടതിനാൽ!

فذاك المركب الملعون حقا….فدسه لا تبسه إذا تراه
That is really a cursed cross to carry, So discard it, do not kiss it!

ഒരു ശപിക്കപ്പെട്ട കുരിശിനു അർഹമായത്‌ അതാണു, അതുകൊണ്ട്‌ അത്‌ വലിച്ചെറിയുകഅതിനെ ചുംബിക്കാതിരിക്കുക

يهان عليه رب الخلق طرًا….وتعبده فإنك من عداه
The Lord was abused on it, and you adore it?  So [it is clear that] you are one of His enemies!

റബ്ബിനെ അതിലിട്ട്‌ പീഢിപ്പിച്ചു, എന്നിട്ട്‌ നിങ്ങൾ അതിനെ ആരാധിക്കുന്നു. സംശയമില്ല, നിങ്ങൾ അവന്റെ ശത്രുക്കളിൽ പെട്ടവർ തന്നെ!

فإن عظمته من أخل أن قد….حوى رب العباد وقد علاه
If you extol it because it carried the Lord of the Worlds,

നിങ്ങൾ അതിനെ വാഴ്തുന്നത്‌ അത്‌ അടിയാന്മാരുടെ റബ്ബിനെ വഹിച്ചത്‌ കൊണ്ടെങ്കിൽ...

وقد فقد الصليب فإن رأينا….له شكلا تذكرنا سناه
Why don’t you prostrate yourself and worship graves,

എന്തുകൊണ്ട് നിങ്ങൾ കബറുകൾക്ക്‌ മുമ്പിൽ സുജൂദ്‌ ചെയ്യുന്നില്ല?

فهلا للقبور سجدت طرًا….لضم القبر ربَك في حشاه
Since the grave contained your god in it?

നിങ്ങളുടെ റബ്ബുള്ളത്‌ ആ ഖബറിനുള്ളിലാണല്ലോ!

فيا عبد المسيح فق فهذا….بدايته وهذا منتهاه
So Christ-worshipper, open your eyes, This is the Beginning and this is the End.

അതുകൊണ്ട്‌ യേശുവിനെ ആരാധിക്കുന്നവരേ, കണ്ണുകൾ തുറക്കുക! ഇതാണു തുടക്കം, ഇതാണു ഒടുക്കവും!


Beautiful recitation of the poem embedded.

Sunday, February 2, 2014

ഉപകരണങ്ങള്‍ കൊണ്ട് ഫോട്ടോ എടുക്കുന്ന വിഷയത്തില്‍ ഷെയ്ഖ് ഉതയ്മീന്‍ രഹിമാഹുള്ള യുടെ അവസാന നിലപാട്...

ഇസ്‌ലാമിക വിഷയങ്ങളില്‍ ഹവയോടൊത്തത് തെരഞ്ഞു പിടിച്ചു നടക്കുക എന്നത് നമ്മുടെ പരലോകത്തെ തന്നെ നഷ്ടപ്പെടുത്തുന്ന സംഗതിയാണ് എന്ന അറിവ് നമ്മില്‍ നിന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.ഇനി അടുത്ത ആലിമിനെ അന്വേഷിക്കുക എന്നത് വിശ്വാസികള്‍ക്ക് യോജിച്ചതല്ല.മറിച്ച്,ഖുര്‍ ആനും,സുന്നത്തും പറയുന്നത് കേട്ടാല്‍ പിന്നെ ഹവയെ അനുകൂലിക്കുന്നത് അന്വേഷിക്കേണ്ടുന്ന ഗതികേട് വിശ്വാസികള്‍ക്കുണ്ടാവില്ല.അല്ലാഹു അത്തരം വിശ്വാസികളില്‍ നമ്മെ ഉള്‍പ്പെടുത്തട്ട....





Friday, January 10, 2014

ഇഹ്യാഉ തുറാസ് എന്ന സംഘടനയെ ന്യായീകരിക്കുന്നവര്‍ക്ക് മറുപടി

ഇഹ്യാഉ തുരാസ് എന്ന കുവൈത്തിലെ സംഘടനയെ കുറിച്ച് ഷെയ്ഖ് മുഖ്‌ബില്‍,ഷെയ്ഖ് റബീ എന്നിവര്‍ അവരുടെ അനുഭവത്തില്‍ നിന്നെടുത്ത് പറയുന്ന(ജര്ഹ മുഫസ്സര്‍) വിഷയങ്ങള്‍ ക്രോഡീകരിച്ച് അവരുടെ അടുക്കല്‍ വര്‍ഷങ്ങളോളം പഠിച്ച ഷെയ്ഖ് അബൂ റവാഹ എഴുതിയ പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു.അത് ഇവിടെ വായിക്കാം..

ഇഹ്യാഉ തുരാസിനെതിരെ കേവലം ഒരു പുസ്തകം വിവര്‍ത്തനം ചെയ്തതിന്റെ പേരില്‍ മാത്രം അതൊരു പ്രബോധന വിഷയമായി കൊണ്ട് നടക്കുന്നു എന്ന് പറഞ്ഞു തുടങ്ങി ആരുടെയൊക്കെയോ പ്രേരണ കാരണം മറുപടി എന്ന പേരില്‍ (ഷെയ്ഖ് അബൂ റവാഹക്ക്!!!!) സ്വന്തമായൊരു ലേഖനമെഴുതുകയും,ആ ലേഖനത്തില്‍ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്കും, ആരോപനമുന്നയിക്കലുകളിലേക്കും പോയ ഒരു സഹോദരനുള്ള മറുപടിയാണിത്.

ഇതിനു ഒരു മറുപടി എന്ന നിലയില്‍ “ഞാന്‍ തുറാസിനെ ന്യായീകരിക്കുന്നില്ല” എന്ന് പറഞ്ഞു ന്യായീകരിക്കുന്ന സഹോദരന്‍ വീണ്ടും എഴുതിയിരുന്നു.പക്ഷെ, ആ ലേഖനത്തില്‍ സലഫികള്‍ ഉന്നയിക്കാത്ത ആരോപണങ്ങളെ സലഫികള്‍ക്കെതിരെ കള്ളമായി ആരോപിച്ച് കൊണ്ട് എടുത്തിട്ടു മറുപടി പറയാന്‍ ശ്രമിച്ചിട്ടുണ്ട്.അതിനായി ലേഖനത്തിലെടുത്തിട്ട “തുറാസ് ചാവേര്‍ സംഘടനയാനെണ്ണ്‍ ആരോപിച്ചു” എന്ന ആരോപണത്തിനു സഹോദരന്‍ തന്നെ ഇട്ട സ്ക്രീന്ശോട്ടുകളില്‍ തന്നെ കാര്യമായി പിടിക്കാന്‍ പറ്റിയ പലതും ഉണ്ടായിട്ടും,അതിനു മുമ്പ് പറഞ്ഞ പലതും വീണ്ടും ആവര്‍ത്തിച്ചു കൊണ്ടും ലേഖനത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമവും കണ്ടപ്പോ അതിനു പിന്നെ മറുപടി ആവശ്യമില്ല എന്ന കൃത്യമായ ധാരണ കൊണ്ടും ഒഴിവാക്കിയതാണ്.
യഥാര്‍ഥത്തില്‍ അബൂ റവാഹയുടെ പുസ്തകത്തില്‍ തുറാസിനെ കുറിച്ച് പറഞ്ഞു തുടങ്ങുന്നതിന്റെ മുമ്പ് സംഘടനകളെ കുറിച്ച് മൊത്തത്തില്‍ പറഞ്ഞ ഭാഗത്ത് നിന്ന് അടര്‍ത്തി മാറ്റി നില നില്‍പ്പിനു വേണ്ടി സലഫികള്‍ക്ക് നേരെ വ്യാജമായി ആരോപിക്കുകയായിരുന്നു  സഹോദരന്‍ ചെയ്തത്.



ഈ വിഷയം വളരെ കൃത്യമായ തെളിവുകളോടെ ഇംഗ്ലീഷിലും മറ്റുമായി ലഭ്യവുമാണ്.ഷെയ്ഖ് അല്‍ബാനി അടക്കമുള്ള ഉലമാക്കളുടെ ഇഹ്യാഉ തുറാസിനോടുള്ള നിലപാട് അടക്കം  കൂടുതല്‍ തെളിവുകളോടെ പഠിക്കണം എന്ന്  ആഗ്രഹിക്കുന്നവര്‍ http://www.alturath.blogspot.in/ സന്ദര്‍ശിക്കുക,


“ബിദ്അത്തുകാരുടെ ശുബുഹത്തുകള്‍ വുദു മുറിയാത്ത കാര്യങ്ങളെ പോലെയാണ്” - ശയ്ഖുല്‍ ഇസ്ലാം ഇബ്നു തയ്മിയ 


Monday, December 2, 2013

ഖുർആൻ ശാസ്ത്ര പഠനം !!!

ഖുർ ആന്റെ ശാസ്ത്രീയ വ്യാഖ്യാനം എന്ന പേരിൽ അല്ലാഹുവിന്റെ പേരിൽ ദുരാരോപണങ്ങൾ പറയുന്ന ദുഷിച്ച പുത്തനാചാരം സമൂഹത്തിൽ നിരാക്ഷേപം തുടര്ന്നു കൊണ്ടിരിക്കുകയാണ്  ബിഗ്‌ ബാങ്ങ് തിയറി എന്ന സങ്കല്പ കഥ മുതൽ ഡാർവിന്റെ കുരങ്ങൻ കഥ വരെ ഖുർ ആനിൽ ആരോപിച്ച ജാഹിലുകളുണ്ട്. ഡാർവിൻ തിയറി ഖുർആനിൽ ആരോപിച്ചതു കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പ്രചോദകനായി അറിയപ്പെടുന്ന റഷീദ് രിദയുടെ അൽ മനാർ മാസികയിലെ ഒരു ലേഖകനായിരുന്നു.
പ്രസ്തുത ലേഖനം വിവാദമായപ്പോൾ ലേഖകനെ പിന്തുണക്കുകയാണ് റഷീദ് രിദ ചെയ്തത്!
ഇത്തരം മതനിരാസപരമായ ദുർവ്യാഖ്യാനങ്ങളുടെ അപകടത്തെ സംബന്ധിച്ചു ഏതാനും വരികൾ, തുടർന്നു വായിക്കുക!



Click here to download pdf....

Sunday, November 24, 2013

ജിന്ന് വിവാദവും ചില ലളിത സത്യങ്ങളും

കേരളത്തില്‍ ആകെ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന ജിന്ന് വിഷയത്തില്‍ അത്യം മനസ്സിലാക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ രിസാല പുറത്തിറക്കിയത്.ഇസ്ലാമിക വിഷയങ്ങളില്‍ കൂടുതല്‍ സ്വയം സംശയം ജനിപ്പിച്ചു നില്‍ക്കാന്‍ ആഗ്രഹിക്കാതെ മനസ്സിലായ സത്യത്തോട് മുന്നോട്ടു പോവണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മുതല്‍ കൂട്ടാവുമെന്നതില്‍ സംശയമില്ല.




ഇതെഴുതിയത് സഹോദരന്‍ അബൂ മുഹമ്മദ്‌ സാജിദ് ഇബ്നു ശരീഫ് 

click here to download pdf

പ്രധാന ഭാഗങ്ങള്‍